നിലമ്പൂർ - അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പെടുന്ന കല്ലുണ്ട കോളനിയിലേയും നാല് സെൻ്റ് കോളനിയിലേയും ആദിവാസി കോളനിയിലേയും നിവാസികൾക്ക് ചെറുവാടി അഡ്വഞ്ചർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
അകമ്പാടം ഫോറസ്റ്റ്പ്യൂട്ടി റേഞ്ചർ ശ്രീ വി.കെ മുഹ്സിൻ അവർകളുടെ അഭ്യർത്ഥന പ്രകാരമാണ് അഡ്വഞ്ചർ ക്ലബ്ബ് ഈ മാതൃക പ്രവർത്തനം നടത്തിയത് കൊടിയ മഴയെത്തുടർന്ന് പട്ടിണിയിലിയിരുന്ന ഈ പ്രദേശത്തുകാർക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്ന് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടന്ന് അഡ്വഞ്ചർ ക്ലബ്ബ് ചെറുവാടിയുടെ രക്ഷാധികാരി ശ്രീ സലിം പാറക്കൽ പറഞ്ഞു.
ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ ശ്രീ മുഹ്സിൻ വി.കെ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം ശ്രീജിത്ത്, പി.എൻ നിതിൻ ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ എസ് വിപിൻ രാജ്, എ ഷാജി, കെ ഷിജ്ന, കെ അശ്വതി, കെ ആതിര അഡ്വഞ്ചർ ക്ലബ്ബ് ഭാരവാഹികളായ സലീം പാറക്കൽ, ലബീബ്, ഷാക്കിർ, സുൽത്താൻ ഷാ, അർഷദ്, അസീബ്, റാഷി ഓമശ്ശേരി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
