Trending

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മോഹന്‍ലാല്‍.



വ​യ​നാ​ടി​ന് മൂ​ന്ന് കോ​ടി രൂപ ന​ല്‍​കും; ദുരന്തത്തിന്‍റെ വ്യാ​പ്തി കണ്ട​റി​ഞ്ഞെ​ന്ന് മോഹന്‍ലാ​ല്‍.
വ​യ​നാ​ട്: ചൂ​ര​ല്‍​ മലയിലും മുണ്ടക്കൈയിലും കാണാന്‍ ക​ഴി​യു​ന്ന​ത് സങ്കട​ക​ര​മാ​യ കാഴ്ചകളെന്ന് ല​ഫ്. കേണൽ മോ​ഹ​ന്‍​ലാ​ല്‍. രക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പങ്കെ​ടു​ക്കു​ന്ന എല്ലാവരെയും അഭിനന്ദിക്കു​ന്ന​താ​യി അദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.


ദു​ര​ന്ത​ഭൂ​മി സ​ന്ദ​ര്‍​ശി​ച്ച ശേഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സംസാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ഹ​ന്‍​ലാ​ല്‍. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ ദുരന്തങ്ങളില്‍ ഒ​ന്നാ​ണി​ത്. ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി നേരി​ട്ട് ക​ണ്ട​റി​ഞ്ഞു. പുനരുദ്ധാ​ര​ണ പ്രവര്‍ത്തനങ്ങ​ള്‍​ക്ക് താ​ന്‍ കൂ​ടി ഉ​ള്‍​പ്പെ​ട്ട വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍ ആദ്യ ഘട്ടമായി മൂ​ന്ന് കോ​ടി രൂ​പ ന​ല്‍​കും.

സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ച ശേ​ഷം കൂ​ടു​ത​ല്‍ പ​ണം കൊ​ടു​ക്കും. മുണ്ടക്കൈയില്‍ ത​ക​ര്‍​ന്ന സ്‌​കൂ​ള്‍ പു​ന​ര്‍​ നിര്‍മിക്കാനു​ള്ള പ്രവര്‍ത്തന​ങ്ങ​ള്‍ ഉണ്ടാകുമെ​ന്നും മോഹന്‍ലാ​ല്‍ കൂട്ടിച്ചേർത്തു.

സൈ​നി​ക വേ​ഷ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. സൈ​നി​ക ഉദ്യോഗസ്ഥരുമായി മോഹന്‍​ലാ​ല്‍ കൂടിക്കാഴ്ച ന​ട​ത്തി.
Previous Post Next Post
Italian Trulli
Italian Trulli