കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതി ജനറൽ ബോഡി യോഗം നടന്നു. വാർഡ് മെമ്പർ എം.ടി റിയാസ് ഉദ്ഘാടനം ചെയ്തു. എ.കെ റാഫി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം വരവ് - ചിലവ് കണക്കും റിപ്പോട്ടും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി അമൃത നന്ദിയും പറഞ്ഞു.
ശംസുദ്ദീൻ കുന്നത്ത് (പി.ടി.എ പ്രസിഡൻ്റ്),
ശിഹാബുദ്ദീൻ പി.കെ (പി.ടി.എ വൈസ് പ്രസിഡന്റ്),
എ.കെ ഹാരിസ് (എസ്.എം.സി ചെയർമാൻ),
സിറാജുന്നീസ ഉനൈസ് (എം.പി.ടി.എ ചെയർ പേഴ്സൺ).




