Trending

ഉരുൾപൊട്ടൽ മേഖലയിലെ ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണം'; മന്ത്രി മുഹമ്മദ് റിയാസ്.



മേപ്പാടി: ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചതിൽ പൊലീസിനെതിരെ മന്ത്രി. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസിൻറേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

'വിഷയം സംഘാടകരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് പൊലീസ് തങ്ങളോട് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നാണ്, അങ്ങനെയൊരു സമീപനമാണ് സ്വീകരിച്ചിട്ടുളളതെങ്കിൽ അത് ശരിയല്ല, സർക്കാറിന്റെ നയത്തിന് വിരുദ്ധമായി ആരെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം'- മന്ത്രി കൂട്ടിച്ചേർത്തു. 

'യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു, ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ, അതല്ലാത്തവക്ക് തടസ്സമില്ല', മന്ത്രി പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാൻ ആരോ ശ്രമിക്കുകകയാണെന്നും അത് വകവെക്കാതെ ഇതുവരെയുളള ഐക്യത്തോടെ എല്ലാവരും മുന്നോ‌ട്ടുപോക‌‌ണമെന്നും മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു.

യൂത്ത് ലീഗിന്‍റെ ഭക്ഷണ വിതരണം തടഞ്ഞതില്‍ ഡി.ഐ.ജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി.

ഡി.ഐ.ജി തോംസൺ ജോസിനെതിരെയാണ് മനുഷ്യാവകാശ പ്രവർത്തകര്‍ പരാതി നല്‍കിയത്.

മേപ്പാടി: യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരുടെ ഭക്ഷണ വിതരണം തടഞ്ഞ സംഭവത്തിൽ ഡി.ഐ.ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഡി.ഐ.ജി തോംസൺ ജോസിനെതിരെയാണ് പരാതി. മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, ഷെരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ് എന്നിവരാണ് പരാതി നൽകിയത്.

ഡി.ഐ.ജി തോംസൺ ജോസ് സഭ്യമല്ലാത്ത രീതിയിലാണ് സംസാരിച്ചതെന്ന് വൈറ്റ്​ ഗാർഡ്സ് പ്രവർത്തകർ ആരോപിച്ചിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളായവർക്ക് സൗജന്യമായി ഭക്ഷണം വിളമ്പിയവരാണ് മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ്സ്. എന്നാൽ ഇവരോട് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ലെന്നും നിങ്ങളുടെ ഭക്ഷണം ഇവിടെ കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു പുല്ലുമില്ല എന്നതരത്തിലാണ് ഡി.ഐ.ജി സംസാരിച്ചതെന്ന് വൈറ്റ്​ഗാർഡ്സ് പ്രവർത്തകർ പറഞ്ഞിരുന്നു. ഇവിടെ സന്നദ്ധസേവനത്തിന് വരുന്നവരൊക്കെ വടിയുംകുത്തി നോക്കി നിൽക്കാനാണ് വരുന്നതെന്നും ഡി.ഐ.ജി ആധിക്ഷേപിച്ച് സംസാരിച്ചതായി ഇവർ ആരോപിച്ചിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli