കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ സീനിയേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തപാൽ സർവീസിൽ ദീർഘകാലം സ്തുത്യർഹമായ സേവനം ചെയ്ത ദാസൻ കൊടിയത്തൂരിന് ആദരവും ഹാപ്പിനസ് സംഗമവും നടത്തുന്നു.
02/09/2024 തിങ്കളാഴ്ച വൈകുന്നേരം 4.30ന് സൗത്ത് കൊടിയത്തൂർ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യും.
ലൈബ്രറി കൗൺസിൽ മേഖലാസമിതി കൺവീനർ ബി. ആലിഹസൻ, കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, സീനിയേഴ്സ് ഫോറം പ്രസിഡണ്ട് എം അഹ്മദ് കുട്ടി മദനി, സെക്രട്ടറി മമ്മദ് മാസ്റ്റർ ചുങ്കത്ത്, ഡോക്ടർ കാവിൽ അബ്ദുള്ള തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും. പരിപാടിയിലേക്ക് സർവാത്മനാ സ്വാഗതം
Tags:
KODIYATHUR
