ചേന്ദമംഗലൂർ ഒതമയമംഗലം മഹല്ല് കമ്മിറ്റിയും സിജിയും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതി 'ടീൻ ബീറ്റ്സ്' മാധ്യമം - മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
ചേന്ദമംഗലൂർ: ഒതമയമംഗലം മഹല്ല് കമ്മിറ്റിയും സിജിയും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി 'ടീൻ ബീറ്റ്സ്' ആരംഭം കുറിച്ചു. മാധ്യമം - മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് കെ.ടി മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
മലപ്പുറം മുൻ ഡിഡിഇയും ക്യു ഐ പി ഡെപ്യൂട്ടി ഡയരക്ടറുമായിരുന്ന പി സഫറുല്ല മുഖ്യാതിഥിയായിരുന്നു. മുക്കം നഗരസഭ കൗൺസിലർമാരായ റംല ഗഫൂർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സുബൈർ കൊടപ്പന, ജനറൽ സെക്രട്ടറി സ്വാലിഹ് ചിറ്റടി, ടി.കെ ജുമാൻ, സിജി കോമ്പിറ്റൻസി ഡയരക്ടർ പി.എ ഹുസൈൻ ഓമശേരി, ജിഹാദ് യാസർ ആശംസകൾ നേർന്നു. നിമിഷ ആൻ സൈമൺ പദ്ധതി വിശദീകരിച്ചു.
ഡയരക്ടർ നസീബ ബഷീർ സ്വാഗതവും സേജ് ജനറൽ കൺവീനർ ഹമീദ് കറുത്തേടത്ത് നന്ദിയും പറഞ്ഞു.
ടി.എൻ അസീസ്, ഷാഹിന പള്ളിയാളി, എൻ.പി ലത്തീഫ്, ഇ.പി മഹ്റുന്നീസ, ഒ സഫിയ, ശബ്ന എടക്കണ്ടി, ഷൈമ ശബീർ, കെ.സി മുഹമ്മദലി, ശഫീഖ് മാടായി, അശ്ക്കർ പൊറ്റശേരി, സി ഹാരിസ്, ഇ.എൻ ജൗഹർ നേതൃത്വം നൽകി.
Tags:
MUKKAM

