Trending

പൊതു തെരെഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ സംഘടിപ്പിച്ചു.



കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ പൊതു തെരെഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ സംഘടിപ്പിച്ചു. പത്രിക സമർപ്പണം, സൂക്ഷ്മ പരിശോധന, പിൻവലിക്കൽ, ചിഹ്നം നൽകൽ, പരസ്യ പ്രചരണം, രഹസ്യ പ്രചരണം, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വോട്ടിംഗ് മെഷീൻ, വോട്ടെണ്ണൽ, പോസ്റ്റൽ വോട്ട്, ഫല പ്രഖ്യാപനം, ആഹ്ലാദ പ്രകടനം എന്നിവയെല്ലാം പൊതു തെരെഞ്ഞെടുപ്പ് മാതൃകയിൽ നടന്നു.


നാല് ബൂത്തുകളിലായി നടന്ന തെരെഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു. വിവിധ ചിഹ്നങ്ങളിലായി ഏഴാം ക്ലാസിലെ വിദ്യാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

സ്കൂൾ ലീഡറായി വൈജയന്തിനെയും ഡപ്യൂട്ടി ലീഡറായി ഹിസാൻ മഷ്റൂഫിനേയും സെക്രട്ടറിയായി ആദിദേവി നെയും, ക്യാപ്റ്റനായി മിൻഹാസ് എ പി യെയും തെരെഞ്ഞെടുത്തു. വിജയികളെ മനേജർ സി.കേശവൻ നമ്പൂതിരി, പി.ടി.എ പ്രസിഡണ്ട് ബഷീർ പാലാട്ട്, പ്രധാനാധ്യാപിക പി.എം ഗൗരി ടീച്ചർ പൊന്നടയണിയിച്ച് അനുമോദിച്ചു.

തെരെഞ്ഞെടുപ്പ് പ്രക്രിയക്ക് അധ്യാപകരായ പി.കെ ഹഖീം മാസ്റ്റർ, നുബ് ല ഷാക്കിറ, സുഭഗ ടീച്ചർ, സി.ടി സർജിന, പി.പി റസ് ല, ബിനു മാസ്റ്റർ, ജെറീഷ, അനുശ്രീ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli