കണ്ണഞ്ചേരി കുടുംബ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖുർആൻ സ്റ്റഡി കോഴ്സ് വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂരിലെ കണ്ണഞ്ചേരി കുടുംബ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഓൺ ലൈൻ ഖുർആൻ സ്റ്റഡി കോഴ്സ് പരീക്ഷയിൽ ഈ വർഷം വിജയികളായവരെ സ്വർണ്ണപ്പതക്കങ്ങളും, സമ്മാനങ്ങളും നൽകി കുടുംബ സമിതി ആദരിച്ചു.
അവാർഡ് ദാന ചടങ്ങ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. കുടുംബ സമിതി ചെയർമാൻ കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയിൽ യുവ ഡോക്ടർ ബിൻഷിത എടവണ്ണ, കുടുംബത്തിൽ വളർന്നു വരുന്ന കവയിത്രി അംന അബ്ദുൽ അലി എന്നിവർക്കും പ്രത്യേക ഉപഹാരങ്ങൾ നൽകി ആദരിച്ചു.
വർക്കിംഗ് ചെയർമാൻ കെ.സി.സി മുഹമ്മദ് അൻസാരി, വൈസ് ചെയർമാൻ കെ.ടി ബീരാൻ ഹാജി, ഖുർആൻ സ്റ്റഡി കോഴ്സ് കോഡിനേറ്റർ നദീർ കണ്ണഞ്ചേരി, മുക്കം ബി.ആർ.സി ട്രെയ്നർ കെ.സി ഹാഷിദ്, വി.ടി ബിഷർ അമീൻ, നഫീസ ടീച്ചർ എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു.
കുടുംബ സമിതി ജനറൽ സെക്രട്ടറി കെ കുഞ്ഞോയി മാസ്റ്റർ സ്വാഗതവും ജോയൻ്റ് സെക്രട്ടറി ടി.കെ ഉമ്മർ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
