Trending

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മരണം 125.



കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സംഖ്യ 125 ആയി. ചാലിയാര്‍ പുഴയിലൂടെ ഒലിച്ചുവന്ന മൃതദേഹങ്ങള്‍ ഉള്‍പ്പെടെയാണിത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ഇനിയും 250ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഇന്ന് പുലര്‍ച്ചെ നാലിന് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോവുകയും ചെയ്തു.

നിരവധിപേരാണ് ദുരന്തമേഖലയില്‍ കുടുങ്ങിയത്. പരിക്കേറ്റ നൂറിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
Previous Post Next Post
Italian Trulli
Italian Trulli