കൊടിയത്തൂര്‍: 2024 ജൂണ്‍ 3 പ്രവേശനോത്സവ ദിനത്തില്‍ മൂന്ന് വയസ്സ് പൂര്‍ത്തിയാവുന്ന കുട്ടികള്‍ക്ക് ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിന്റെ വക സമ്മാനക്കിറ്റ് നല്‍കുന്നു. കളറിംഗ് ബുക്ക്, കളര്‍ ക്രയോണ്‍സ്, മിഠായികള്‍ ഉള്‍പ്പെടുന്ന സമ്മാനക്കിറ്റ് പ്രവേശനോത്സവദിനത്തില്‍ കുട്ടികള്‍ക്ക് സമ്മാനിക്കും.
കൊടിയത്തൂര്‍, കാരശ്ശേരി, കീഴുപറമ്പ് പഞ്ചായത്തിലുള്ള കുട്ടികളില്‍ നിന്നും ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 50 പേരാണ് സമ്മാനത്തിനര്‍ഹരാവുക. കുട്ടിയുടെ പേര്, സ്ഥലം, ജനന തിയതി, രക്ഷിതാവിന്റെ പേര് എന്നിവ 8157986288 എന്ന വാട്സാപ് നമ്പറിലേക്ക് അയക്കണം (അവസാന തിയതി 2024 മെയ് 30).
