Trending

LOCAL NEWS; വിന്നറി ഗിഫ്റ്റ് നൽകി ആദരിച്ചു.



കൊടിയത്തൂർ: എസ്‌.കെ.ഐ.എം.വി.ബി 2023 - 24 വർഷത്തെ മദ്റസ പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് കൊടിയത്തൂർ ടൗൺ കമ്മിറ്റി വിന്നറി ഗിഫ്റ്റ് നൽകി ആദരിച്ചു.



അഞ്ചാം ക്ലാസിൽ നിന്ന് ഡിസ്റ്റിങ്ക്ഷൻ വാങ്ങിയ ഷസ ഫാത്തിമ എൻ.കെ, ഫാത്തിമ നജ കെ, ഫസ്റ്റ് ക്ലാസ് നേടിയ ഫർഹാന പി.സി, ഐദിൻ ഹസ്‌ബുള്ള തുടങ്ങി അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിൽ നിന്നും ഉന്നത വിജയം നേടിയ പതിനഞ്ചോളം വരുന്ന കുട്ടികളെയാണ് ആദരിച്ചത്.



നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ സ്വദർ അനീസ് ഫൈസി കിഴിശേരി, എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ സെക്രട്ടറി എം.എം ആബിദ്, എസ് കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഇബ്രാഹീം അസ്‌ലമി, ട്രഷറർ ടി.കെ മുബഷിർ, കെ ഹംദാൻ, റിയാൻ അൻസാരി, ടി.കെ സജാദ്, എ.കെ ദാകിർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli