ജമാഅത്തെ ഇസ്‌ലാമി മുക്കം ഏരിയ കമ്മിറ്റി മുക്കം മാളിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്ത്വാറിൽ ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി റമദാൻ സന്ദേശം നൽകുന്നു.
മുക്കം: ജമാഅത്തെ ഇസ്‌ലാമി മുക്കംഏരിയ കമ്മറ്റി മുക്കം മാളിൽ സൗഹൃദ ഇഫ്ത്വാർ സംഘടിപ്പിച്ചു. മത - സാമൂഹ്യ - രാഷ്ട്രീയ - സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി റമദാൻ സന്ദേശം നൽകി.
ഏരിയാ പ്രസിഡൻ്റ് എ.പി നസീം അധ്യക്ഷത വഹിച്ചു. മുക്കം മുൻസിപ്പാലിറ്റി കൗൺസിലർമാരായ സാറ കൂടാരം,ഗഫൂർ മാസ്റ്റർ, കേരള അഗ്രോ - ഇൻഡസ്ട്രീസ് ചെയർമാൻ വി കുഞ്ഞാലി, എൽ.ഡി.എഫ് കൺവീനർ മുക്കം മുഹമ്മദ്, പത്ര പ്രവർത്തകനും വാഗ്മിയുമായ എ.പി മുരളീധരൻ, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസ് മുണ്ടത്താനം, തൃക്കടമണ്ണ ശിവക്ഷേത്രം കമ്മറ്റി പ്രസിഡൻഡ് രാജേഷ് തൊണ്ടിമ്മൽ, മുക്കം സലഫി മസ്ജിദ് ഖത്തീബ് റഷീദ് ഖാസിമി, യുവ സിനിമാ സംവിധായകനും അവതാരകനുമായ ബന്ന ചേന്ദമംഗല്ലൂർ, മുഹമ്മദ് കുറ്റിപ്പാല തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ഇ.ബഷീർ സ്വാഗതവും ബഷീർ പാലത്ത് നന്ദിയും പറഞ്ഞു.
മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു, ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി വിനോദ്, കൗൺിലർമാരായ പ്രജിത പ്രദീപ്, ജോഷില, അശ്വതി സനൂപ്, കാരശ്ശേരി കോ-ഓപറേറ്റീവ് ബാങ്ക് ചെയമാൻ എൻ.കെ അബ്ദുറഹ്മാൻ, കോൺഗ്രസ് നേതാവ് കൊറ്റങ്ങൽ സുരേഷ് ബാബു, തനിമ പ്രസിഡൻ്റ് ദാമോദരൻ കോഴഞ്ചേരി, പ്രഭാകരൻ മുക്കം, ലയനം സലീം, പത്ര പ്രവർത്തകരായ ചന്ദ്രബാബു, ഫസൽ ബാബു, ആസാദ്, രാജേഷ് കാരമൂല തുടങ്ങിയവർ സംബന്ധിച്ചു.
ഇ.കെ അൻവർ, എസ് കമറുദ്ദീൻ, നൗഷാദലവി പൂളപ്പൊയിൽ, സി ഇസ്ഹാഖ്, ഡോക്ടർ അബൂബക്കർ, അസീസ് തോട്ടത്തിൽ, സലീം തടപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
MUKKAM



