Trending

LOCAL NEWS; ഇന്ന് ഗതാഗത നിയന്ത്രണം.



കൊടിയത്തൂരിൽ: രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം കൊടിയത്തൂരിലെ പര്യടനത്തോടനുബന്ധിച്ച് കൊടിയത്തൂരിൽ ഇന്ന് രാവിലെ 9 മണിമുതൽ 12 മണിവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.




• ചെറുവാടി ഭാഗത്ത് വരുന്ന വാഹനങ്ങൾ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിനടുത്ത് ഇറക്കി വാഹനം സൗത്ത് കൊടിയത്തൂർ ഭാഗത്ത് പാർക്ക് ചെയ്യണം.

• മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കോട്ടമുഴി പാലത്തിന് അടുത്ത് നിർത്തി കാൽ നടയായി കൊടിയത്തൂരിലേക്ക് വരേണ്ടതാണ്.

• കാരക്കുറ്റി ഭാഗത്ത് നിന്ന് വരുന്നവർ പ്രവർത്തകരെ കൊടിയത്തൂർ സാംസ്കാരിക നിലയത്തിന് സമീപം ഇറക്കി വാഹനം ഒഴിഞ്ഞ സ്ഥലങ്ങിൽ വാഹനം പാർക്ക് ചെയ്യണം.

• മണാശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പുൽപറമ്പിൽ ആളുകളെ ഇറക്കി തെയ്യത്തും കടവിലേക്ക് കാൽനടയായി എത്തിചേരണം.

• രാഹുൽ ഗാന്ധിയുടെ റോഡ് ഷോ
തെയ്യത്തും കടവ് നിന്ന് തുടങ്ങി കൊടിയത്തൂർ ടൗൺ വരെയാണ്.

പൊതുഗതാഗതം.

മുക്കത്ത് നിന്ന് ചെറുവാടിയിലേക്ക് പോകുന്ന വാഹനങ്ങൾ 
നെല്ലിക്കാപറമ്പ് - കാരക്കുറ്റി - മുറത്തമൂല - സൗത്ത്കൊടിയത്തൂർ വഴി ചെറുവാടി ഈ റൂട്ട് ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli