Trending

ഫുഡ് ഫെസ്റ്റ് ഗംഭീരമായി.



തോട്ടുമുക്കം: 2023 ൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ 50 ഇന പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്. അതിന്റെ ഭാഗമായി അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളാണ് ഇന്ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്.


നെല്ലിക്കാപറമ്പ് എസ്.എസ്.എം.ടി.ടി.ഐ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ സാർ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് വൈ.പി അഷ്റഫ്, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എസ്.എം.സി ചെയർമാൻ ബാബു കെ, എം.പി.ടി.എ വൈസ് പ്രസിഡണ്ട് ജംഷീദ എന്നിവർ സന്നിഹിതരായിരുന്നു.


ഓരോ കുട്ടികളും വീട്ടിൽ ഉണ്ടാക്കിയ വിഭവസമൃദ്ധമായ വിഭവങ്ങൾ കൊണ്ടുവന്നാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ക്ലാസ് അധ്യാപകരായ ജിനീഷ്, ഷൈനി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli