കൊടിയത്തൂർ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയായ ഇന്ത്യൻ കരസേനയിലേക്ക്, രാജ്യത്തിന്റെ അതിർത്തി കാക്കാൻ കൊടിയത്തൂരിലെ കാരക്കുറ്റി സ്വദേശി എം.കെ റാഷിസലാമിന് സെലക്ഷൻ ലഭിച്ചപ്പോൾ
ഡി.വൈ.എഫ്.ഐ കാരക്കുറ്റി യൂണിറ്റ് സ്വീകരണം ഏർപ്പെടുത്തി.
റാഷിദ് ചാലക്കലിന്റെ അധ്യക്ഷതയിൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അഖിൽ കണ്ണാം പറമ്പിൽ ഉപഹാരം നൽകി.
ഗിരീഷ് കാരക്കുറ്റി, ബിജു വിളക്കോട്ടിൽ, സുനിൽ പി.പി, അബ്ദുറഹിമാൻ എം എന്നിവർ സംസാരിച്ചു. റജുൻ വി സ്വാഗതവും അൻജാസ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
