ചെറുവാടി: ജനവിരുദ്ധ ബജറ്റിനും നികുതി കൊള്ളക്കുമെതിരെ കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് വെച്ച് പ്രതിഷേധ പ്രകടനം നടത്തി.
പരിപാടി യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ടി മൻസൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി.
യു.പി മമ്മദ്, ബഷീർ പുതിയോട്ടിൽ, മാധവൻ കുളങ്ങര, അബ്ദു പന്നിക്കോട്, ഹരിദാസൻ പരപ്പിൽ, ബാബു പൊലുകുന്നത്ത്, മജീദ് രിഹ്‌ല, ഷാലു തോട്ടുമുക്കം തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR
