കൊടിയത്തൂർ: കേരള കർഷക സംഘം കൊടിയത്തൂർ യൂണിറ്റ് പുതിയ ഭാരവാഹികളായി പി.പി സുരേഷ് ബാബു (സെക്രട്ടറി), മുഹമ്മദാലി (പ്രസിഡണ്ട്), ടി.എൻ മുജീബ് (ജോ. സെക്രട്ടറി), ഇസ്ഹാക്ക് (വൈസ്. പ്രസിഡന്റ്), റസാക്ക് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുക്കപെട്ടു.
ചടങ്ങിൽ കർഷക സംഘം മുക്കം ഏരിയാ കമ്മറ്റി ഭാരവാഹികളായ കരീം കൊടിയത്തൂർ, കെ.സി മമ്മദ് കുട്ടി എന്നിവരും പങ്കെടുത്ത് സംസാരിച്ചു. കൊടിയത്തൂർ മേഖലയിലെ കൊടിയത്തൂർ യൂണിറ്റിലെ കർഷക സംഘം മെമ്പർഷിപ്പ് ചേർക്കൽ ചടങ്ങ് തറമ്മൽ അഹമ്മദ് കുട്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
യൂണിറ്റിൽ 300 ൽ അധികം കർഷകരെ മെമ്പർഷിപ്പിലേക്ക് കൊണ്ടുവരാണ് ലക്ഷ്യമിട്ടിരിക്കന്നത്.
Tags:
KODIYATHUR
