കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ യൂത്ത് വിംഗ് കമ്മിറ്റി, മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ; നസറുദ്ദീന്റെ പാവന സ്മരണക്കായി സാന്ത്വന പരിചരണത്തിനും, പൊതു ആവശ്യത്തിനുമായി ഇറക്കുന്ന ആംബുലൻസിന്റെ ധന ശേഖരണത്തിലേക്ക് കൊടിയത്തൂർ യൂണിറ്റിലെ യൂത്ത് വിങ്ങ് വിഭാഗം യൂണിറ്റിലെ അംഗങ്ങളിൽ നിന്നും ശേഖരിച്ച സംഖ്യ യൂത്ത് വിങ് ജില്ലാ സെക്രട്ടറി നൂറുദ്ദീന് യൂണിറ്റ് യൂത്ത് വിങ് പ്രസിഡണ്ട് പി.പി ഫൈസൽ കൈമാറി.
യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജിൽസ് പെരിഞ്ചീരി, മണ്ഡലം ട്രഷറർ അസ്‌ലം എം.ടി, യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, യൂണിറ്റ് സെക്രട്ടറി അനീഫ ടി.കെ, യൂണിറ്റ് ട്രഷറർ ഹമീദ് സി.കെ, യൂണിറ്റ് യൂത്ത് വിങ് സെക്രട്ടറി അബ്ദുൽ ബാസിത് പി, ഉബൈദ് എം.പി എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR

