ചെറുവാടി: ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര - കേരള സർക്കാറുകളുടെ ജന വിരുദ്ധ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ചെറുവാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റി വിചാരണ സദസ്സ് സംഘടിപ്പിച്ചു.
തിരുവബാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജന: സെക്രട്ടറി കെ.വി അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡണ്ട് ഗുലാം ഹുസൈൻ കുറുവാടങ്ങൽ അധ്യക്ഷനായി.
മുസ്‌ലിം ലീഗ് ചെറുവാടി ടൗൺ ട്രഷറർ അബ്ദുസ്സലാം കോട്ടൺ സ്പോട്ട്, ഭാരവാഹികളായ ജബ്ബാർ പുത്തലത്ത്, അബ്ദുറഹ്മാൻ കണിച്ചാടി, റഷീദ് കണിച്ചാടി, എസ്.എ നാസർ, വൈത്തല അബൂബക്കർ, സംസാരിച്ചു.
യൂത്ത് ലീഗ് ശാഖാ ജന സെക്രട്ടറി അസീസ് പുത്തലത്ത്, മുഹമ്മദ് തേലീരി, മൊയ്തീൻ മാസ്റ്റർ, നഇം തറമ്മൽ, ആലികുട്ടി തറമ്മൽ, തുടങ്ങിയവർ സംബന്ധിച്ചു. ജന സെക്രട്ടറി കുഞ്ഞോയി പാറക്കൽ, സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
