കൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടി - തെയ്യത്തും കടവ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റ് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. വിദ്യാർഥികളും രോഗികളുമടക്കം നിരവധി യാത്രക്കാരാണ് ഈ റോഡിലൂടെ ദുരിതം പേറി കടന്നുപോകുന്നത്. വർഷങ്ങളായുള്ള റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.
പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്ലം ചെറുവാടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജാഫർ പുതുക്കുടി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സ്വാലിഹ് കൊടപ്പന, മണ്ഡലം പ്രസിഡന്റ് ശംസുദ്ദീൻ ചെറുവാടി, വാർഡ് മെമ്പർ ടി.കെ അബൂബക്കർ, കെ.ടി.എ ഹമീദ്, ജ്യോതി ബാസു കാരക്കുറ്റി,
റഫീഖ് കുറ്റിയോട്ട്, കെ അബ്ദുല്ല മാസ്റ്റർ, മുംതാസ് കൊളായിൽ എന്നിവർ സംസാരിച്ചു.
പ്രദേശത്തെ രക്ത ദാനത്തിന് വേണ്ടി മുന്നിൽ നടക്കുന്ന നഷീത്ത് പി.വി, ഫായിസ് കെ.എം, ഹാഷിമ ടി.കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Tags:
KODIYATHUR
