പന്നിക്കോട്: ഹിദായത്തു സ്വിബ് യാൻ സുന്നി മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന അജ്മീർ ഉറൂസിന് ഭകതിസാന്ദ്രമായ തുടക്കം. ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ പന്നിക്കോട് അജ്മീർ പൂന്തോപ്പ് നഗരിയിൽ സംഘടിപ്പിച്ച ഉറൂസിനാണ് വെള്ളിയാഴ്ച തുടക്കമായത്.
രാവിലെ 6.30 ന് മഹല്ല് ഖബർസ്ഥാനിൽ സമൂഹസിയാറത്തിന് ശേഷം ഉറൂസ് നഗരിയിൽ പതാക ഉയർത്തി കൊണ്ടാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് സമാരംഭം കുറിച്ചത്. സകരിയ്യ സഖാഫി, കാസിം സഖാഫി, മഹല്ല് പ്രസിഡണ്ട് കെ.കെ മാമക്കുട്ടി, യു.പി ആലി, യു.പി മമ്മദ്, പുളിക്കൽ ഇസ് മാഈൽ, യു.പി അബ്ദുല്ല മാസ്റ്റർ, പി.വി ഇസ്മാലുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
വൈകുന്നേരം നടന്ന പരിപാടിയിൽ സകരിയ സഖാഫി അദ്ധ്യക്ഷനായിരുന്നു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ.പി മുഹമ്മൂദ് സ്വാഗതവും എ.പി കുട്ടിഹസ്സൻ നന്ദിയും പറഞ്ഞു.
ഇന്ന് വൈകുന്നേരം ശാക്കിർ ബാഖവി മമ്പാട് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. നാളെ നടക്കുന്ന സമാപന പരിപാടിയിൽ ആത്മീയ മജ്ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി നേതൃത്വം നൽകും. അന്നദാനത്തോടെ പരിപാടികൾ സമാപിക്കും.
Tags:
KODIYATHUR

