തോട്ടുമുക്കം: തോട്ടുമുക്കം ഗവ. യു.പി സ്കൂളിലെ എൽ.പി, കെ.ജി വിഭാഗങ്ങളുടെ പഠന യാത്ര വേറിട്ട അനുഭവമായി മാറി. കോഴിക്കോട് ബേപ്പൂർ, പ്ലാനറ്റോറിയം, ഫൺസിറ്റി പാർക്ക്, സുവോളജിക്കൽ സർവ്വേ പാർക്ക്, നോർത്ത് ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് വിദ്യാർത്ഥികൾ സന്ദർശിച്ചത്.
വിജ്ഞാന പ്രദവും വിനോദപരവുമായ പഠന യാത്രയിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
2023 ൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന സ്കൂളിന്റെ അമ്പതിന പരിപാടികളുടെ ഭാഗമാണ് ഉല്ലാസ് പഠനയാത്ര. പഠനയാത്രക്ക് ഷാഹുൽ ജിനീഷ്, ഖൈറുന്നിസ എന്നിവർ നേതൃത്വം നൽകി.


