കൊടിയത്തൂർ: കാരക്കുറ്റി 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഖുർആൻ ലേണിംഗ് സ്കൂളിന്റെ വാർഷിക സംഗമം QLS ട്രെെനർ അൻസാർ ഒതായി ഉദ്ഘാടനം ചെയ്തു. ചെയർമാൻ
എം.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആദ്യ പഠിതാവ് കെ.സി കോയാമു ഹാജിയെ യോഗത്തിൽ ആദരിച്ചു.
സുൽഫിക്കർ അലി സുല്ലമി, കെ.സി.സി ഹുസൈൻ, എ.പി ചേക്കുട്ടി മാസ്റ്റർ, അഷ്റഫ് പി, മോയിൻ ഇ, അബ്ദുന്നാസർ പി എം തുടങ്ങിയവർ സംസാരിച്ചു.
അഹമ്മദ് വി സ്വാഗതവും നസീർ എൻ.കെ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
