Trending

പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.



കൊടിയത്തൂർ: പ്രൊഫഷണൽ കോഴ്സുകൾക്ക് ഉൾപ്പെടെ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രാേത്സാഹനവും പഠന പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു. 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.


ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വികസനസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, ടി.കെ അബൂബക്കർ, കോമളം തോണിച്ചാൽ, സെക്രട്ടറി ടി ആബിദ, അസി. സെക്രട്ടറി പ്രിൻസിയ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli