Trending

മുസ്‌ലിം ലീഗ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.



കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പി.ടി.എം ഹൈസ്കൂൾ വെച്ച് ചേർന്ന പുതിയ മുസ്‌ ലിം ലീഗ് പുതിയ കൗൺസിൽ യോഗത്തിൽ വെച്ച് പുതിയ പഞ്ചായത്ത് ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പ്രസിഡന്റായി എൻ.കെ അഷ്‌റഫ്, ജനറൽ സെക്രട്ടറിയായി
മജീദ് മൂലത്ത്, ട്രഷററായി പി.പി ഉണ്ണിക്കമ്മു, വൈസ് പ്രസിഡന്റുമാരായി കെ.ടി ഷാബൂസ് അഹമ്മദ്‌,
സി.പി അസീസ്, ബഷീർ കുവ്വപ്പാറ, ഗുലാം ഹുസൈൻ, സെക്രട്ടറിമാരായി പി.സി നാസർ, എൻ ജമാൽ, ഇ.എ ജബ്ബാർ എന്നിവരെയും തിരഞ്ഞെടുത്തു.

റിട്ടേണിങ് ഓഫിസർമാരായ കെ.കെ മൊയിദീൻ കോയ, കെ മൊയ്തീൻ കോയ, നിസാം കാരശേരി, സാദിഖ് എന്നിവർ യോഗനടപടികൾ നിയന്ത്രിച്ചു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ, ടി.ടി അബ്ദുറഹിമാൻ, കെ ഹസ്സൻകുട്ടി, അബ്ദുല്ല ഫാറുഖി എന്നിവർ ആശംസകൾ നേർന്നു.
Previous Post Next Post
Italian Trulli
Italian Trulli