Trending

മലയോര മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷം.



തോട്ടുമുക്കം/ അരീക്കോട്: ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിൽ വാർഡിൽ ഉൾപ്പെട്ട മലയോര മേഖലയിൽ കാട്ടന ശല്യം അതിരൂക്ഷമായി തുടരുന്നു. കോനൂർക്കണ്ടി, മരത്തോട്, കുന്താണിക്കാട്, കരിമ്പ്, വെണ്ടേക്കും പൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ശല്യം അതിരൂഷം. പകൽ സമയത്ത് ആളെ ഴിഞ്ഞ കൃഷിയിടങ്ങളിൽ തമ്പടിക്കുന്ന ആനക്കുട്ടം ഉച്ച കഴിയുന്നതോടു കൂടി കൃഷിയിടത്തിൽ ഇറങ്ങി
വൻതോതിൽകൃഷി നശിപ്പിക്കുന്ന
സാഹചര്യമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ ചുണ്ടംകുഴിയിൽ ജോസ് എന്ന കർഷകന്റെ കൃഷിയിടത്തിൽ ഇറങ്ങിയ ആനക്കൂട്ടം കുലച്ചതും കുലക്കാറായതുമായ ആയിരത്തോളം വാഴകളാണ് നശിപ്പിച്ചത്.കൂടാതെ പ്രദേശത്ത് നിരവധി തെങ്ങുകളും ആനക്കുട്ടം നശിപ്പിച്ചു.വിള നാശവും വില തകർച്ചയും മൂലം കഷ്ടപ്പെടുന്ന കർഷകർക്ക് ഇരുട്ടടിയണ് കാട്ടാനയുടെ ആക്രമണം.

20 ഉം 25 ഉം വർഷമായി കായ്ക്കുന്ന തെങ്ങുകളാണ് കാട്ടാനകൾ നശിപ്പിക്കുന്നത്. ഒരുകാലത്ത് കാർഷിക വിളകളാൽ സമ്പൽസമൃദ്ധമായിരുന്ന പ്രദേശം ഇന്ന് തകർച്ചയുടെ വക്കിലാണ്. കവുങ്ങിന് മഞ്ഞളിപ്പ് രോഗവും, കുരുമുളകിന് ദൃതവാട്ടവും വന്ന് കൃഷി നശിച്ചതിനുശേഷം ആകെ കർഷകർക്കുള്ള വരുമാനം തെങ്ങുകളാണ്.

മറ്റു വരുമാനമാർഗങ്ങൾ ഇല്ലാത്തതിനാൽ വാഴകൃഷി ആണ് പ്രദേശവാസികൾ കൂടുതലായി ആശ്രയിക്കുന്നത്.കാട്ടാന ശല്യം മൂലം ഇതും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കുരങ്ങ്, മുള്ളൻ പന്നി, പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെയും ശല്യംവും അതിരൂഷമാണ്. കഴിഞ്ഞവർഷമാണ് ഒരു കർഷകൻ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്.

തുടർന്ന് നാട്ടുകാർ നടത്തിയ സമരങ്ങളുടെ ഫലമായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഇലക്ട്രിക് ഫെൻസിങ് വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അശാസ്ത്രീയമായി നിർമ്മിച്ച വേലി കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി നശിപ്പിച്ചു. തൂക്കുവേലികൾ ഒരു പരിധിവരെ ആനയെ തടഞ്ഞു നിർത്തുമായിരുന്നെങ്കിലും ഇപ്പോൾ ആനകൾ വലിയ മരം തള്ളി വേലിയിലിട്ട് കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

റെയിൽ ഫെൻസിങ്ങ് മാത്രമാണ് നിലവിൽ ആനകളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഉള്ള ഏകമാർഗ്ഗം. വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ വൻപ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
Previous Post Next Post
Italian Trulli
Italian Trulli