Trending

വാട്‌സ്ആപ്പില്‍ ഇനി മുതൽ ഒറ്റ ചാറ്റിൽ 100 വരെ ചിത്രങ്ങളും വീഡിയോകളും അയക്കാം.


വാട്‌സ്ആപ്പില്‍ ഇനി മുതൽ ഒറ്റ ചാറ്റിൽ 100 വരെ ചിത്രങ്ങളും വീഡിയോകളും അയക്കാം. മീഡിയ പിക്കർ ഫീച്ചർ വിപുലീകരിച്ച് വാട്‌സ്ആപ്പ്‌. നേരത്തെ ഇത് 30 വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പുതിയ സൗകര്യം വരുന്നതോടെ ഉപഭോക്താക്കൾക്ക് ആൽബം കളക്ഷൻ വരെ ഒറ്റ ചാറ്റിൽ ഷെയർ ചെയ്യാനാകും.

ഫോട്ടോകളുടെയും വീഡിയോകളുടെയും ആവർത്തനം തടയാനും ഈ സൗകര്യം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോ​ഗിച്ചുവരുകയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഫീച്ചർ അപ്‌ഡേറ്റ് ആകുമെന്ന് വാട്‌സ്ആപ്പ്‌ അറിയിച്ചു. നേരത്തെ വാട്‌സ്ആപ്പ്‌ കാരക്ടർ ഫീച്ചറും വിപുലീകരിച്ചിരുന്നു. 25 നിന്നും 100 വരെ കാരക്ടർ ഉപയോ​ഗിക്കാം.

ഇതിലൂടെ ​ഗ്രൂപ്പ് അഡ്മിനുകൾക്ക് ​ഗ്രൂപ്പിന് വലിയ പേരുകൾ നൽകാൻ സാധിക്കും. ഡിസ്ക്രിപ്‌ഷൻ കാരക്ടറിന്റെ ദൈർഘ്യവും കൂട്ടിയിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli