Trending

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി മുൻ രാജ്യാന്തര ഫുട്ബോൾ താരം യു ഷറഫലിയെ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്തു.


സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി മുൻ രാജ്യാന്തര ഫുട്ബോൾ താരം യു ഷറഫലിയെ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്തു. പത്തു വർഷത്തോളം തുടർച്ചയായി ഇന്ത്യൻ ടീമിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ രാജിവച്ചതിനെ തുടർന്നാണ് നാമനിർദേശം. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് രാജിയെന്ന് മേഴ്സി കുട്ടൻ സമർപ്പിച്ച രാജിക്കത്തിൽ പറഞ്ഞു. 2024 ഏപ്രിൽവരെയായിരുന്നു കാലാവധി.

കേരള പൊലീസ് ടീമിന്റെ പ്രതാപകാലത്ത് ഐ എം വിജയൻ, വി പി സത്യൻ, സി വി പാപ്പച്ചൻ എന്നിവർക്കൊപ്പം കളംനിറഞ്ഞു കളിച്ചു. ഇന്ത്യൻ ടീമിന്റെ പ്രതിരോധത്തിലെ അവിഭാജ്യഘടകമായിരുന്നു. നെഹ്റു കപ്പിലും സാഫ് കപ്പിലും ഏഷ്യാ കപ്പിലും ദേശീയ ടീമിനായി കളിച്ചു.

ലെബനണിൽ നടന്ന പ്രീവേൾഡ് കപ്പ് മത്സരത്തിലും ദേശീയ കുപ്പായമണിഞ്ഞു. കലിക്കറ്റ് സർവകലാശാല, കേരള പൊലീസ് ടീമുകളിലൂടെയാണ് ശ്രദ്ധേയനായത്. കേരള പൊലീസിൽ 36 വർഷത്തെ സേവനത്തിനുശേഷം കമാൻഡന്റായാണ് വിരമിച്ചത്. ഫുട്ബോൾ പരിശീലകൻ എന്നനിലയിലും സംഘാടകനായും സജീവമാണ് അമ്പത്തെട്ടുകാരൻ.
Previous Post Next Post
Italian Trulli
Italian Trulli