Trending

അടുത്ത സ്‌കൂള്‍ കലോത്സവം മുതല്‍ മാംസാഹാരം ഉള്‍പ്പെടുത്തും: വി. ശിവന്‍കുട്ടി.



തിരുവനന്തപുരം: ഇറച്ചിയും മീനും വിളമ്ബണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. അടുത്തവര്‍ഷം മാംസാഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കഴിക്കുന്നത് കുട്ടികളാണല്ലോ, നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീക പ്രശങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം - മന്ത്രി വ്യക്തമാക്കി.

എന്നാല്‍ അടുത്ത വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പിച്ച്‌ പറഞ്ഞു. ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ അത്‌ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. 60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച്‌ മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post
Italian Trulli
Italian Trulli