ഗുജറാത്തിൽ വെച്ചുകൊണ്ട് നടന്ന ദേശീയ റഗ്ബി മത്സരത്തിൽ പങ്കെടുത്ത കേരള ടീം അംഗം മാവൂർ ക്രസന്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി ആസിഫ് അഹമ്മദിനെ അനുമോദിച്ചുകൊണ്ട് റാലി സംഘടിപ്പിച്ചു.
സ്കൂളിൽ നിന്ന് തുടങ്ങി മാവൂർ വരെയായിരുന്നു റാലി. സ്കൗട്ട്, ഗൈഡ്സ് ജെ,ർ, സി വിദ്യാർത്ഥികൾ റാലിക്ക് നേതൃത്വം നൽകി.
മാനേജ്മെന്റ് പ്രതിനിധികൾ പിടിഎ പ്രസിഡണ്ട് ഹമീദ് മെമ്പർമാരായ ഹസീന, ഫെബില,പ്രധാന അധ്യാപകൻ മുഹമ്മദ് വെണ്ണക്കാട്, കായികാധ്യാപിക ലസിത, മറ്റു അധ്യാപികമാർ റാലിയിൽ പങ്കെടുത്തു.