സുല്ത്താന് ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് ഒമാന്റെ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാര്‍ഷികദിനമായ ജനുവരി 12ന് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സ്വകാര്യ, പൊതു മേഖലകളില്‍ അവധി ബാധകമാകുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി (ONA) ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. (Oman announces national holiday to mark Sultan Haitham’s ascension)
50 വര്‍ഷം ഒമാന്‍ ഭരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ പിന്‍ഗാമിയായി സുല്‍ത്താന്‍ ഹൈതം 2020ലാണ് അധികാരമേറ്റത്. കൊവിഡ് സമ്മര്‍ദങ്ങള്‍ സൃഷ്ടിച്ചെങ്കിലും തന്റെ ഭരണത്തിന്‍ കീഴില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചതായി സുല്‍ത്താന്‍ ഹൈതം പറഞ്ഞു.
തന്റെ ഭരണകാലത്ത് രാജ്യത്തെ യുവ നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും സാധിച്ചെന്ന് സുല്‍ത്താന്‍ ഹൈതം വിശദീകരിച്ചു. ഈ ആഴ്ചയുടെ തുടക്കത്തില്‍ സാമൂഹ്യ സുരക്ഷാ ബജറ്റ് തുക വര്‍ധിപ്പിക്കുന്നതായി സുല്‍ത്താന്‍ പ്രഖ്യാപിച്ചത് ഏറെ ജനപ്രീതി നേടിയിരുന്നു. ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ ബജറ്റ് വര്‍ധനവാണ് സുല്‍ത്താന്‍ പ്രഖ്യാപിച്ചിരുന്നത്.
നിരവധി പേരാണ് മൂന്നാം വാര്‍ഷികദിനത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലൂടെ സുല്‍ത്താന് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നത്.
Tags:
INTERNATIONAL