Trending

എം പാനൽ ഷൂട്ടർ ബാലൻ കച്ചേരി അന്തരിച്ചു



മുക്കം: വിമുക്ത സൈനികനും കിഫ ഷൂട്ടേഴ്സ് ക്ലബ് അംഗവും, സർക്കാരിൻ്റെ അംഗീകൃത എം പാനൽ ഷൂട്ടറും, കിഫയുടെ പ്രഥമ ജിം കോർബറ്റ് അവാർഡ് ജേതാവും മുക്കം കച്ചേരി സ്വദേശിയുമായ സി.എം ബാലൻ അന്തരിച്ചു.

ജനവാസ മേഖലയിൽ റോഡരികിൽ ഇറങ്ങിയ കാട്ടു പന്നിയെ വെടി വെച്ച സ്ഥലത്ത് നിന്നും മാറ്റുന്നതിനിടെ അശ്രദ്ധമായി വന്ന മോട്ടോർ സൈക്കിൾ ഇടിച്ചു ഉണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം.

കേരളത്തിൽ, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ കാർഷിക മേഖലയിൽ നാശം വിതച്ചിരുന്ന നൂറിൽ അധികം വരുന്ന കാട്ടു പന്നികളെ നിയമാനുസൃതം ഷൂട്ട് ചെയ്ത് ഒരുപാട് കർഷകർക്ക് സേവനം ചെയ്ത നന്മയുള്ള ഒരു കർഷക സുഹൃത്തിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത് എന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ തൻ്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

സംസ്ഥാന കമ്മിറ്റിയെ കൂടാതെ, കോഴിക്കോട് ജില്ലാ കമ്മിറ്റി, ഷൂട്ടേർസ് ക്ലബ്, മറ്റു വിവിധ ജില്ലാ കമ്മിറ്റികൾ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.ബാലൻ്റെ ആകസ്മികമായ വേർപാടിൽ സങ്കടപ്പെട്ട് കഴിയുന്ന കുടുംബാംഗങ്ങൾക്ക് കിഫയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli