കൊടിയത്തൂർ: ഖത്തർ വേൾഡ് കപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് മാനവ സൗത്ത് കൊടിയത്തൂർ സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികളെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വാസീഫ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ഡോക്ടേർസ്സ് കെയർ മെഡിക്കൽ സെന്റർ ചുള്ളിക്കപ്പറമ്പ് നൽകിയ ഒന്നാം സമ്മാനമായ സ്മാർട് വാച്ചിനു റിസ്‌വാൻ സി.ടി അർഹനായി. പറയങ്ങാട്ട് ഫ്യുവൽ നൽകിയ രണ്ടാം സമ്മാനത്തിനു അർഹനായ ഷംസുദ്ധീൻ എള്ളങ്ങലിനേയും ക്വാർട്ടൻ ഫൈനൽ മുതൽ ഉള്ള മുഴുവൻ മൽസരങ്ങൾക്കും വേണ്ടി എല്ലാ ദിവസവും നറുക്കെടുപ്പ് നടത്തി അതിൽ വിജയിച്ചവരേയും മാനവ ആനുമോദിച്ചു.
ചടങ്ങിനു അനസ് ടി, ഹാഷ്മി നിയാസ് സി.ടി, രവീന്ദ്രൻ മണക്കാടിയിൽ, സി.ടി ഗഫൂർ എന്നിവർ നേതൃത്ത്വം നൽകി.
