കൊടിയത്തൂർ: ഇടത് ദുർഭരണത്തിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്
കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഫസൽ കൊടിയത്തൂർ, കെ.വി നിയാസ്, നൗഫൽ പുതുക്കുടി, എ.കെ റാഫി, ഷാജി എരഞ്ഞിമാവ്, നിയാസ് ചെറുവാടി, ഫൈസൽ പി.പി, ആദിൽ കെ.കെ, ജസീം മണക്കാടിയിൽ, ഷാഹില്‍ കണ്ണാട്ടിൽ, നവാസ് കെ.വി,
അസ്മാൻ, മുസദ്ദിഖ്, അജ്മൽ പുതുക്കുടി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR
