Trending

യൂത്ത് കോൺഗ്രസ്സ്‌ യൂണിറ്റ് സമ്മേളനം.



കൊടിയത്തൂർ: മണ്ഡലം യൂത്ത് കോൺഗ്രസിന്റെ യൂണിറ്റ് തല രൂപീകരണ മണ്ഡലതല ഉദ്ഘാടനം ഗോതമ്പറോഡ് ലീഡർ ഭവനിൽ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജംഷീദ് ചോലക്കൽ അധ്യക്ഷനായി.

ചടങ്ങിൽ സുഫിയാൻ ചെറുവാടി, ബഷീർ പുതിയോട്ടിൽ, സുബ്രമണ്യൻ മാട്ടുമുറി, സുബ്രമണ്യൻ കുളങ്ങര, രമേശ് തുടങ്ങിയവർ സംസാരിച്ചു.

യൂണിറ്റ് പ്രസിഡന്റായി സിദാനും സെക്രെട്ടറിയായി നൗഷാദ് അലിയും അടങ്ങുന്ന 8 അംഗ സമിതിയെ തെരെഞ്ഞെടുത്തു.

ഷഫീക് കുളങ്ങര സ്വാഗതവും നൗഷാദ് അലി നന്ദിയും പറഞ്ഞു. ഇർഷാദ് ജിറോഡ്, നഹാസ്, ഷമീം, ശിഹാബ്, റബിൽ, നൗഷാദ് നാണി, മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. റിനീഷ്, ശാലു, മാണി, നൗഫൽ, രതീഷ്, അനിൽ, നിസാർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli