Trending

റിപ്പബ്ലിക് ദിനം; കേരളത്തെ പ്രതിനിതീകരിച്ച് ഫേസ് ക്യാമ്പസ് വിദ്യാർത്ഥി അമാൻഷ അബ്ദുള്ള പങ്കെടുക്കും.



കേന്ദ്ര വിദ്യാഭ്യാസ മന്ത്രാല യവും യുവജന ക്ഷേമകാര്യ മന്ത്രാലയവും ചേർന്ന് മിടു ക്കരായ 50 വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണിത്.

കൊടിയത്തൂർ: 74-ാമത് റിപ്പബ്ലിക് ദിന പരിപാടികളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽനിന്നും തിരഞ്ഞെടുത്ത 50 വിദ്യാർഥികളിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് കൊടിയത്തൂർ ഫേസ് ക്യാമ്പസ് വിദ്യാർത്ഥി അമാൻഷ അബ്ദുല്ല പങ്കെടുക്കും.

'ഇന്ത്യയെ അറിയുക, ഭര ണഘടനയെ അറിയുക' എന്ന ആ ശയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുവജന ക്ഷേമകാര്യ മന്ത്രാലയവും ചേർന്ന് മിടുക്കരായ 50 വിദ്യാർഥികൾക്ക് അവസരമൊ രുക്കുന്നതിന്റെ ഭാഗമായാണിത്. മൂന്നു ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നിന്നാണ് 50 വിദ്യാർഥികളെ തിരഞ്ഞെടുത്തത്.

പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്ത സന്ദർശിക്കാനും 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്റെയും അനുബന്ധ പരിപാടികളുടെയും ഭാഗമാകാനും അമാൻഷക്ക് കഴിയും.

പാർലമെന്റ് ഹൗസ്, ഇ രുസഭകൾ, പാർലമെന്റ് മ്യുസിയം, പ്രധാനമന്ത്രി സംഗ്രാലയ നാഷനൽ വാർ മെമ്മോറിയൽ എന്നിവ സന്ദർശിക്കാനുള്ള അവസരവും ലഭിക്കും. പ്രധാനമന്ത്രിയുമായും മറ്റു കേന്ദ്ര മന്ത്രിമാരുമായും സംവദിക്കാനുള്ള അവസരവും അമൻഷക്ക് ലഭിക്കും.

കോഴിക്കോട് അത്തോളി സ്വദേശിയായ കൊളക്കാട് അയിനിപ്പുറത്ത് ബാദുഷ അബ്ദുലിന്റെയും ജുമൈലയുടെയും മൂത്ത മകനായ അമാൻഷ പ്ലസ് വൺ വിദ്യാർഥിയാണ്.
Previous Post Next Post
Italian Trulli
Italian Trulli