Trending

കുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്‌സ്; എതിരാളി ജംഷദ്പൂർ.



എറണാകുളം: ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളിക്കളത്തിലിറങ്ങും. ചൊവ്വാഴ്ച കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ജംഷദ്പൂരിനെയാകും നേരിടുക. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറ് മത്സരങ്ങളിലും വിജയിച്ച ബ്ലാസ്‌റ്റേഴ്‌സ് ഇന്നും വിജയം തന്നെയാണ് ആഗ്രഹിക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാനാകും. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് മൂന്ന് പോയിന്റ് മാത്രം പുറകിൽ എത്താനും ബ്ലാസ്റ്റേഴ്‌സിനാകും. മദ്ധ്യനിരയിൽ സസ്‌പെൻഷൻ കാരണം ഇവാൻ കലിയുഷ്‌നി ഉണ്ടാകില്ല. അതിനാൽ ആദ്യ ഇലവനിൽ കോച്ച് ചില മാറ്റങ്ങൾ വരുത്തുമെന്നാണ് വിവരം.

ആരാകും ജിക്‌സണ് ഒപ്പം മദ്ധ്യനിരയിലെത്തുകയെന്നാണ് ആരാധകർ ഉറ്റുനോക്കിയിരിക്കുന്നത്. ആയുഷ് മദ്ധ്യനിരയിലേക്ക് എത്തുകയാണെങ്കിൽ അറ്റാക്കിൽ ജിയാനും ദിമിത്രസും ഒരുമിച്ച് ഇറങ്ങും. ഇന്ന് രാത്രി 7.30-നാണ് വാശിയേറിയ മത്സരം. മത്സരം തത്സമയം ഹോട്ട്‌സ്റ്റാറിലും സ്റ്റാർ നെറ്റ്‌വർക്കിലും കാണാം.
Previous Post Next Post
Italian Trulli
Italian Trulli