ചെറുവാടി : SSLC-NMMS പരീക്ഷയിൽ ഉന്നത വിജയം നേടിയ ചെറുവാടി എയ്റ്റ്കോർ റസിഡന്റ്സ് അസോസിയേഷൻ കുടുംബത്തിലെ വിദ്യാർഥികളെ മൊമന്റോ നൽകി അനുമോദിച്ചു.
ചെറുവാടി ഹയർസെക്കണ്ടറി സ്കൂൾ പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ കെ.വി സലാം മാസ്റ്റർ അധ്യക്ഷനായി.അബ്ദുസ്സലാം കോട്ടൺസ്പോട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മോയിൻ ബാപ്പു കണിച്ചാടി, ഉണ്ണിക്കോയ കണിച്ചാടി, മൊയ്തീൻ മാസ്റ്റർ വേണായിക്കോട്, സലീം കണിച്ചാടി, നിയാസ് ചെറുവാടി, നിസ്താർ കണിച്ചാടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഉണ്ണിമുഹമ്മദ് പാറക്കെട്ടിൽ, ഷാമിൽ പാറക്കെട്ടിൽ, നബീൽ പി സംബന്ധിച്ചു.വീപി പുഷ്പനാഥൻ വേക്കാട്ട് സ്വാഗതവും,അബ്ദുറഹ്മാൻ കണിച്ചാടി നന്ദിയും പറഞ്ഞു.