കൊടിയത്തൂർ: തെറ്റത്ത് നാസിർ കുടുംബത്തിന് കൊടിയത്തൂർ സിപിഐഎം നേതൃത്വത്തിലുള്ള വീട് നിർമ്മാണ കമ്മിറ്റി നിർമിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽ ദാനം നിർമ്മാണ കമ്മിറ്റി രക്ഷധികാരികളായ എ.സി മൊയ്‌ദീൻ, ഇ രമേശ് ബാബു എന്നിവർ ചേർന്ന് വീടിന്റെ ചാവി നാസിറിന്റെ മക്കളായ ഷഫീഖ്, ആഷിഖ് എന്നിവർക്ക് നൽകി നിർവഹിക്കുന്നു.
പരിപാടിയിൽ ഏരിയ കമ്മിറ്റി അംഗം നാസർ കൊളായി, കൊടിയത്തൂർ ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, പന്നിക്കോട് ലോക്കൽ സെക്രട്ടറി ബിനോയ് ടി ലൂക്കോസ്, വീട് നിർമ്മാണ കമ്മിറ്റി കൺവീനർ സി ഹരീഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി ചന്ദ്രൻ, സന്തോഷ് സെബാസ്റ്റ്യൻ, കെ.സി മമ്മദ്ക്കുട്ടി, സുനിൽ പി, സലാം കളത്തിൽ, കരീം കൊടിയത്തൂർ ഉണ്ണികൃഷ്ണൻ കെ, കെ മുരളീധരൻ, കെ.പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വീട് നിർമാണ കമ്മിറ്റി ചെയർമാൻ സി.ടി.സി അബ്ദുള്ള സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി ഷിഹാബ് എ.സി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR