കൊടിയത്തൂരിലെ വിദ്യാർഥി പ്രതിഭകളെ ഗ്രാമ സഭയിൽ ആദരിച്ചപ്പോൾ.
കൊടിയത്തൂർ: കൊടിയത്തൂർ ഒന്നാം വാർഡിലെ ഗ്രാമസഭ ശ്രദ്ധേയമായി. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമ സഭയിൽ വാർഡിൽ നിന്നും പ്ലസ്ടു, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ്, യുഎസ് എസ്, എൽ.എസ്.എസ് വിജയികളായ ഇരുപത്തിരണ്ട് വിദ്യാർഥി പ്രതിഭകളെയാണ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചത്.
എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ ഇശാൻ ഇ, തമന്ന എം, അംന ഫാത്തിമ, മിൻഹ ടി.കെ, സന ഫാത്തിമ സി, മിൻ ഹ പി.പി, റന ടി.കെ, ഐഷ അൽ മാസ് എം.കെ, പ്ലസ്ടു ഫുൾ എ പ്ലസ് നേടിയ ഹനിയ ഹഫീസ് പി, മിൻ ഹസി.കെ, അഫീഫ കാരാട്ട്, സിയ വള്ളിപ്പോക്കിൽ, എൽ.എസ്.എസ് ജേതാക്കളായ ഹാഫിൽ ഉള്ളാട്ടിൽ, അയാൻ ഷാ കുയ്യിൽ, സനിയ്യ ഇസ്സ വള്ളിപ്പോക്കിൽ, ഫാത്തിമ അസാ കീരൻ തൊടിക, ദുആ ആശിഖ് ബീർ മനക്കണ്ടി, ഫൈസാൻ കുയ്യിൽ, നസ്റീൻ വി.സി, യു.എസ്.എസ് ജേതാക്കളായ ഐഷ അഫ്സീൻ കാവിൽ, ഹന നാസിൻ പുത്തൻ വീട്ടിൽ, ഷസ ഫാത്തിമ നടുക്കണ്ടത്തിൽ എന്നീ വിദ്യാർഥി പ്രതിഭകളാണ് ആദരവ് ഏറ്റുവാങ്ങിയത്.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.കെ നദീറ മുഖ്യാതിയായി. ഗ്രാമ പഞ്ചായത്ത് ഓഫീസ് ക്ലർക്ക് പ്രീജ, കെ.പി അബ്ദുറഹിമാൻ, കെഎംസി വഹാബ്, ജാഫർ പുതുക്കുടി, ടി.ടി അബ്ദുറഹ്മാൻ, ഷംസു കാരാട്ട്, അബ്ദുല്ല മായത്തൊടിക, ഇ.കെ മായിൻ, റഫീഖ് കുറ്റിയോട്ട്, നൗഫൽ പുതുക്കുടി, റിനീഷ് കളത്തിങ്ങൽ, പി.എം നാസർ എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR