മാവൂർ : ലോകത്ത് ഒരിടത്തും നടക്കാത്ത രീതിയിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാഷ്ട്രമായ ഇന്ത്യയിൽ
നടക്കുന്നതെന്ന്
എസ്.കെ.എസ്.എസ്.എഫ്
ഒ.പി അഷ്റഫ് കുറ്റിക്കടവ് അഭിപ്രായപ്പെട്ടു.
യൂ .പി മുസ്ലിം വേട്ടക്കെതിരെ
എൻ.ഐ.ടി മേഖല കമ്മിറ്റി മാവൂരിൽ നടത്തിയ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകനിന്ദ നടത്തിയവരെ
സംരക്ഷിക്കുകയും
ജനാധിപത്യപരമായി പ്രതിഷേധിച്ചവരെ
അകാരണമായി അക്രമിക്കുകയും
കിടപ്പാടവും സ്വത്തും ബുൾ ഡൗസറുപയോഗിച്ച് തകർക്കുകയും ചെയ്യുന്നത് കാടത്തവും അനീതിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാവൂർ താഴെ പെട്രോൾ പമ്പിന് സമീപത്തു നിന്ന് ആരംഭിച്ച പ്രധിഷേധ റാലി ബസ്റ്റാന്റിൽ വെച്ച് പൊതുസമ്മേളനത്തോട് കൂടെ അവസാനിച്ചു.
പൊതുസമ്മേളനം എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി ഒ.പി.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.
എൻ.ഐ.ടി മേഖല പ്രസിഡന്റ് ഷാഫി ഫൈസി അധ്യക്ഷനായി. സെക്രട്ടറി റഹൂഫ് പാറമ്മൽ സ്വാഗതം പറഞ്ഞു. മുജീബ് റഹ്മാൻ ഹസനി (മാവൂർ ടൗണ് മഹല്ല് ഖത്തീബ്),ഹിസ്ബുല്ല ഹസനി,
മുദ്ധസിർ ഫൈസി, റസാഖ് മുസ്ലിയാർ, സൈദലവി മാഹിരി, തുടങ്ങിയവർ സംബന്ധിച്ചു. ഇസ്സുദ്ദീൻ പാഴൂർ നന്ദിയും പറഞ്ഞു
Tags:
MAVOOR
