Trending

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി രാജിവക്കുക എന്ന് മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർദീൻ മജീദ് എന്നിവരാണ് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കണ്ണൂരിൽ നിന്നും ഇരുവരും കയറിയപ്പോൾ തന്നെ സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു. കറുപ്പ് വേഷം അണിഞ്ഞ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് യാത്ര ചെയ്യാൻ അനുവദിച്ചത്.
Previous Post Next Post
Italian Trulli
Italian Trulli