കൊടിയത്തൂർ : കൊടിയത്തൂർ ടൌൺ എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് വിങ്ങിന്റെ നേതൃത്വത്തിൽ നൂറുൽ ഇസ്‌ലാം മദ്രസ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ "റമളാൻ ക്വിസ് " ന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
ട്രെൻഡ് വിംഗ് സെക്രട്ടറി അൻജുമുൽ ഹഖിന്റെ അധ്യക്ഷതയിൽ നൂറുൽ ഇസ്‌ലാം മദ്രസയിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം ഉസ്താദ് അദീബ് ദാരിമി വിജയികൾക്ക് സമ്മാനം നൽകി നിർവഹിച്ചു.
ചടങ്ങിൽ ട്രെൻഡ് വിങ്ങിന്റെ അംഗങ്ങളായ ഷാമിൽ. ടി, ഹംദാൻ കെ, മദ്രസ സദർ ആബിദ് നദ് വി ഉസ്താദ് എന്നിവർ പങ്കാളികളായി.
Tags:
KODIYATHUR
