Trending

പ്രവാചക നിന്ദ നടത്തിയവരെ അറസ്റ്റ് ചെയ്യണം - മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം.


പ്രവാചക നിന്ദയ്‌ക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ യു.പി പോലീസ് നടത്തിയ കൂട്ട അറസ്റ്റുകളില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി-ഫ്രറ്റേണിറ്റി പ്രവര്‍ത്തര്‍ മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധം മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കെ.സി ഉദ്ഘാടനം ചെയ്യുന്നു.

മുക്കം : പ്രവാചക നിന്ദയ്‌ക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ യു.പി പോലീസ് നടത്തിയ കൂട്ട അറസ്റ്റുകളില്‍ പ്രതിഷേധിച്ചും പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മ, നവീന്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്യണന്നാവശ്യപ്പെട്ടും വെല്‍ഫെയര്‍ പാര്‍ട്ടി - ഫ്രട്ടേണിറ്റി മൂവ്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. 

വെല്‍ഫെയര്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അടക്കം നൂറുകണക്കിന് പേരെയാണ് ഉത്തര്‍പ്രദേശ് പോലീസ് അലഹാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രവാചക നിന്ദക്കെതിരെ അലഹാബാദില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത്. 

പ്രതിഷേധ സംഗമം പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറര്‍ ലിയാഖത്ത് മുറമ്പാത്തി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍, മുക്കം നഗരസഭാ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, ശംസുദ്ദീന്‍ ആനയാംകുന്ന് എന്നിവര്‍ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli