കരിപ്പൂർ : പുണ്യ നബി(സ്വ)യെ സ്നേഹിക്കുന്നതും ആദരിക്കുന്നതും ഇകഴ്ത്തുന്നവർക്കെതിരെ പ്രതിഷേധം തീർത്ത് ധർണ്ണയിൽ അണിനിരക്കുന്നതും ഇഹ-പര വിജയത്തിനു കാരണമാണെന്ന് മനസ്സിലാക്കിക്കൊണ്ട് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ഇന്ന് (11/06/2022-ശനി) കാലിക്കറ്റ് എയർപോർട്ടിൽ ഇന്ന് ശക്തമായ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.
ധർണ്ണയിൽ മലപ്പുറം ഈസ്റ്റ് & വെസ്റ്റ് കമ്മിറ്റിക്കു കീഴിലുള്ള മുഴുവൻ അംഗങ്ങളും സ്ഥാനവസ്ത്രമണിഞ്ഞ് സംബന്ധിക്കണമെന്നും രാവിലെ 10:00 മണിക്ക് തന്നെ എയർപോർട്ട് ജംഗ്ഷനിലെത്തണമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അറിയിച്ചു.
എല്ലാ യൂണിറ്റുകളിൽ നിന്നും വാഹനം സംഘടിപ്പിച്ച് യൂണിറ്റിലെ മുഴുവൻ പ്രവർത്തകരെയും എത്തിക്കാനും പഞ്ചായത്ത് സെക്രട്ടറിമാർ മുഴുവൻ യൂണിറ്റുകളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് അവർ അറിയിച്ചു.
