Trending

ഉമ തോമസ് എംഎല്‍എയായി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും


തൃക്കാക്കര : ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എംഎല്‍എയായി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും. 15 ന് രാവിലെ 11 മണിക്ക് സ്പീക്കരുടെ ചേമ്പറിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 72767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ രാജാവ് നന്നായാലെ നാട് നന്നാകു എന്ന് മുഖ്യമന്ത്രിയെ വിമർശിച്ച് ഉമ തോമസ് രംഗത്തെത്തിയിരുന്നു. ഇത്പോലെ കളളത്തരങ്ങള്‍ ചെയ്യുന്നൊരു നൃപനെ നമുക്ക് വേണ്ട. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി വരും.
Previous Post Next Post
Italian Trulli
Italian Trulli