Trending

പകൽവീടുകൾ സായംപ്രഭ ഹോമുകളാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.


കോഴിക്കോട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പകൽവീടുകൾ സായംപ്രഭ ഹോമുകൾ ആക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, ബാലുശ്ശേരി, ചേമഞ്ചേരി, കക്കോടി, പെരുമണ്ണ എന്നീ പഞ്ചായത്തുകളിലെ പകൽ വീടുകളാണ് പദ്ധതി പ്രകാരം സായംപ്രഭ ഹോമുകളായി ഉയർത്തിയത്. വയോജനങ്ങൾക്കു പകൽ സമയങ്ങളിൽ ഒത്തുചേരാൻ സായംപ്രഭാ ഹോമുകൾ പ്രയോജനപ്പെടും. വിവിധ ആരോഗ്യ വിനോദ സേവനങ്ങളും ഇവിടെ ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി സായംപ്രഭ ഹോമുകളിലേക്ക് ഫർണിച്ചറുകളും ടി.വിയും വിനോദത്തിനുള്ള സംവിധാനങ്ങളും നൽകി.  28 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്.

പരിപാടിയുടെ ഭാഗമായി നടന്ന വയോജന സംഗമത്തിൽ സോഷ്യൽ സെക്യൂരിറ്റി മിഷൻ പ്രോഗ്രാം ഓഫീസർ പി.സി. ഫൈസൽ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, കെ.എ. ജോസുകുട്ടി തുടങ്ങിയവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു വത്സൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഷ്മ  നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli