Trending

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടിയത്തൂർ വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു.


കൊടിയത്തൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടക്കുന്ന അക്രമങ്ങൾക്കും സർക്കാരിനെതിരായ കള്ളപ്രചാരണകൾക്കുമെതിരെ  അഖിലേന്ത്യ ജനാധിപത്യമഹിളാ അസോസിയേഷൻ കൊടിയത്തൂർ വില്ലേജ് സമ്മേളനം പ്രതിഷേധിച്ചു.


ചുള്ളിക്കാപ്പറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ എം.സി ജോസഫൈൻ നഗറിൽ നടന്ന സമ്മേളനം കെ.ടി മൈമൂനയുടെ അധ്യക്ഷതയിൽ, ജില്ലാ പ്രസിഡണ്ട് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ഗീത വിനോദ് സംഘടനാ റിപ്പോർട്ടും, കെ.വി തങ്ക  പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.ടി മൈമൂന, സെലീന ടീച്ചർ, ആമിന  കെ എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. വിശ്വലക്ഷ്മി, ശാന്തകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു. എൻ രവീന്ദ്രകുമാർ സ്വാഗതവും സൽമ കെ.ടി നന്ദിയും പറഞ്ഞു.

ഭാരവാഹികളായി : കെ.വി തങ്ക (പ്രസിഡണ്ട്), അംബിക വി.സി, സുഹറ ഒ.പി (വൈസ് പ്രസിഡന്റ്), കെ.ടി മൈമൂന (സെക്രട്ടറി), ആമിന കെ, സാബിറ തറമ്മൽ (ജോ.സെക്രട്ടറി),
സൽമ കെ.ടി (ട്രഷറർ).
Previous Post Next Post
Italian Trulli
Italian Trulli