Trending

കാത്തിരിപ്പിന് വിരാമം; പൊറ്റമ്മൽ - മുള്ളൻമട റോഡിലെ കൽവെർട്ട് ഉദ്ഘാടനം ചെയ്തു.


കൽവെർട്ടിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിക്കുന്നു.

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 9, 11 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 
പൊറ്റമ്മൽ - മുള്ളൻമട റോഡിൽ എടപ്പറ്റ തോടിന് കുറുകെയുള്ള കൽവെർട്ട് നിർമ്മാണ പ്രവൃത്തി പൂർത്തിയായി. ഗ്രാമ പഞ്ചായത്ത് അനുവദിച്ച 7 ലക്ഷം രൂപ ചിലവഴിച്ചാണ് കൽവെർട്ട്
നിർമ്മിച്ചത്.

നേരത്തെ ഇവിടെയുണ്ടായിരുന്ന കൽവെർട്ട്
കാലവർഷത്തിൽ തകരുകയായിരുന്നു.
പുതിയ കൽവെർട്ട് യാഥാർത്ഥ്യമായതോടെ  പരപ്പിൽ, പൊലുകുന്ന് നിവാസികൾക്ക് ചെറുവാടി സി.എച്ച്.സി യിലേക്കും പൊറ്റമ്മൽ നിവാസികൾക്ക് പന്നിക്കോട് ഹോമിയോ ആശുപത്രി, ഓട്ടിസം സെൻ്റർ, കെ.എസ്.ഇ.ബി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാവും.

കൽവെർട്ടിൻ്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. 
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, ഗ്രാമ പഞ്ചായത്തംഗം ബാബു പൊലുകുന്ന്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി അബ്ദുറഹിമാൻ, മൂസ പുതിയോട്ടിൽ, കാദർമാൻ, കെ.എച്ച് മുഹമ്മദ്, കെ.വി നവാസ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli