Trending

ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിക്കുന്ന ടിവി ചർച്ചകളിൽ പങ്കെടുക്കരുതെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

ഇസ്‌ലാം മതത്തെയും മുസ്‌ലീങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കരുതെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി)  ഇസ്ലാമിക പണ്ഡിതന്മാരോടും ബുദ്ധിജീവികളോടും അഭ്യർഥിച്ചു. ടിവി ചർച്ചക്കിടെ ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകനെതിരേ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് ലോ ബോർഡിന്റെ നിർദേശം. ഇസ്‌ലാമിനെ സേവിക്കുന്നതിനുപകരം ഇത്തരം സംവാദങ്ങളിൽ പങ്കെടുക്കുന്നതിലൂടെ മതത്തെയും വിശ്വാസികളെയും അപമാനിക്കുന്നതിൽ പങ്കാളികളാകുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ക്രിയാത്മകമായ ചർച്ചകളിലൂടെ ഒരു നിഗമനത്തിലെത്തുക എന്നതല്ല, മറിച്ച് ഇസ്ലാമിനെയും മുസ്ലീങ്ങളെയും പരിഹസിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം ചർച്ചകളുടെ ഉദ്ദേശം. വിശ്വാസ്യതക്കായി ടിവി ചാനലുകൾക്ക് അവരുടെ ചർച്ചകളിൽ മുസ്ലീം മുഖങ്ങൾ ആവശ്യമാണ്. നമ്മൾ അത്തരം പരിപാടികളും ടിവി ചാനലുകളും ബഹിഷ്‌കരിച്ചാൽ, അവരുടെ ടിആർപിയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ചർച്ചയിലൂടെ അവർ ആഗ്രഹിക്കുന്നത് നേടാനും സാധിക്കില്ല- പേഴ്സണൽ ലോ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.

Previous Post Next Post
Italian Trulli
Italian Trulli